ചാത്തൻ പാറയിൽ വീണ്ടും കൊക്കയിലേക്ക് വീണ് അപകടം. തൊടുപുഴ സ്വദേശിയായ യുവാവിനെ രക്ഷപെടുത്തി

കഴിഞ്ഞദിവസം ഒരാൾ ഇതേ സ്ഥലത്ത് കൊക്കയിൽ വീണു മരണപ്പെട്ടിരുന്നു

ചാത്തൻ പാറയിൽ വീണ്ടും കൊക്കയിലേക്ക് വീണ് അപകടം. തൊടുപുഴ സ്വദേശിയായ  യുവാവിനെ രക്ഷപെടുത്തി

തൊടുപുഴ വെങ്കല്ലൂർ സ്വദേശി അരുൺ എസ് ആണ് കാൽ വഴുതി കൊക്കയിൽ വീണത്.

അധികം താഴ്ചയിൽ പതിക്കുന്നത്തിന് മുമ്പ് പുല്ലിൽ പിടിച്ചു നിന്നത് യുവാവിന് രക്ഷയായി.തൊടുപുഴ മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നി ശമന സേന എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സാരമായി പരിക്കേറ്റ യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി