സാമൂഹിക-സാംസ്‌കാരിക രംഗത്തെ കൂട്ടായ്മ - കല യുടെ ഉദ്ഘാടനം നടന്നു

കട്ടപ്പന: നഗരത്തിലെ സാംസ്‌കാരിക പ്രതിഭകളെ ഒന്നിച്ചു കൊണ്ടുവന്ന 'കല' എന്ന കല സാംസ്‌കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം നടന്നു. കട്ടപ്പന പ്രസ് ക്ലബ് ക്ലബ്ബിൽ നടന്ന ചടങ്ങ് ജില്ലയിലെ മുതിർന്ന സാഹിത്യകാരന്മാരായ കാഞ്ചിയാർ രാജൻ, കെ.ആർ. രാമചന്ദ്രൻ, സുഗതൻ കരുവാറ്റ എന്നിവരുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു
‘കലയും കാലവും’ എന്ന വിഷയത്തിൽ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ഫൈസൽ മുഹമ്മദ് സാംസ്‌കാരിക പ്രഭാഷണം നടത്തി. സാഹിത്യ-സാംസ്‌കാരിക മേഖലയിൽ ശ്രദ്ധേയമായ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
നോവലിസ്റ്റ് പുഷ്പമ്മ, യുവകലാസാഹിതി സംസ്ഥാന കൗൺസിൽ അംഗം ബാബു പൗലോസ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ടി.ബി. ശശി, ദർശന പ്രസിഡൻറ് ഷാജി ചിത്ര, നാടകം ജില്ലാ സെക്രട്ടറി ആർ. മുരളീധരൻ, സംഗീത നാടക അക്കാദമി കേന്ദ്ര കലാ സമിതി സെക്രട്ടറി എസ്. സൂര്യലാൽ, കല ജനറൽ സെക്രട്ടറി അഡ്വ. വി.എസ്. ദീപു, എക്‌സിക്യൂട്ടീവ് അംഗം ടി.കെ. വാസു, കല സെക്രട്ടറി വിപിൻ വിജയൻ, എം.സി. ബോബൻ, ജി.കെ. പന്നാംകുഴി, സിന്ധു സൂര്യ, പ്രിൻസ് ഓവലിൽ, ദിവ്യ സജി, അജീഷ് തായില്യം എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു.