ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല.എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി
ആലപ്പുഴയ്യിലാണ് സംഭവം
ആലപ്പുഴ : ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
തലവടി സ്വദേശികളായ മോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13) ആണ് മരിച്ചത്. രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പറയപ്പെടുന്നു.
എടത്വ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.






