കട്ടപ്പനയിലെ റോഡുകള്‍ക്ക് ഏഴു കോടി അനുവദിച്ചു

മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന വെള്ളയാംകുടി-കക്കാട്ടുകട റോഡിന് ആറു കോടിയും കട്ടപ്പന നേതാജി ബൈപാസ് റോഡിന് ഒരു കോടിയും അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ.

കട്ടപ്പനയിലെ റോഡുകള്‍ക്ക് ഏഴു കോടി അനുവദിച്ചു

നവകേരള സദസില്‍ ലഭിച്ച നിവേദനത്തെത്തുടർന്നാണ് തുക അനുവദിച്ചത്. വെള്ളയാംകുടിയില്‍നിന്നു കട്ടപ്പന ടൗണില്‍ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേക്കും ടൗണിന്‍റെ ഇതര ഭാഗങ്ങളിലേക്കും സുഗമമായി യാത്ര ചെയ്യാൻ ഇതിലൂടെ കഴിയും

സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കട്ടപ്പന മുനിസിപ്പാലിറ്റിയെയും സമീപ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചു റിംഗ് റോഡ് നിർമിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഇതുകൂടി യാഥാർഥ്യമാകുന്നതോടെ മലയോര മേഖലയിലെ ഏക മുനിസിപ്പാലിറ്റിയായ കട്ടപ്പനയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ കുതിപ്പുണ്ടാകും.

റോഡുകളോടൊപ്പം സ്കൂളുകള്‍, കട്ടപ്പന താലൂക്ക് ആശുപത്രി, പിഎസ്‌സി ഓഫീസ് കെട്ടിടം, ഫയർ സ്റ്റേഷൻ, കട്ടപ്പന ഗവ. കോളജില്‍ കൂടുതല്‍ കോഴ്സുകള്‍ എന്നിവയും നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.