ഇടുക്കി കാര്‍ഡമം ഹില്‍ റിസര്‍വിലെ മരംമുറി; സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണല്‍

ഇടുക്കി : ശാന്തൻപാറ പേത്തൊട്ടിയിലെ കാർഡമം ഹില്‍ റിസർവില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ നിന്നും വ്യാപകമായി മരം മുറിച്ച് മാറ്റുന്നുവെന്ന വാർത്തയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണല്‍.
വനം വകുപ്പിന്റെ അനുമതിയില്ലാതെ കാർഡമം ഹില്‍ റിസർവില്‍പ്പെട്ട 40 ഏക്കർ ഭൂമിയിലെ മരം മുറിക്കുന്നുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തത്.