കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയ സംഭവം ; യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തുകയും പ്രതിഷേധജ്വാല തെളിക്കുകയും ചെയ്തു.
രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ പ്രതിഷേധജ്വാല തെളിയിച്ചു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജിതിൻ ഉപ്പുമാക്കൽ ഉൽഘാടനം ചെയ്തു. കേരളത്തിൽ കേക്കും കൈമുത്തും കള്ളച്ചിരിയുമായി അരമനകൾ നിരങ്ങുന്നവർ തന്നെയാണ് മറ്റിടങ്ങളിൽ കൈവിലങ്ങും, കൽത്തുറങ്കും കൊല്ലും കൊലവിളിയുമായി കന്യാസ്ത്രീകളെ നേരിടുന്നതെന്ന് പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അലൻ സി മനോജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, പ്രശാന്ത് രാജു,എ എം സന്തോഷ്, ഷാജി വെള്ളംമാക്കൽ, റുബി വേഴമ്പത്തോട്ടം, കെ എസ് സജീവ്, അരവിന്ദ് രാജ്, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. സാന്ദ്ര ജോസഫ്, അഭിലാഷ് വാലുമ്മേൽ സൂര്യ സി എസ്, ഗായത്രി നന്ദു ബിബിൻ ബിജു, ലിബിൻ ചാക്കോ അരവിന്ദ് രവീന്ദ്രൻ, ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.