മാങ്ങാപ്പാറകുടി കോളനിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ഇടുക്കി: ചിന്നാർ വന്യജീവി സങ്കേതത്തിന് സമീപമുള്ള മാങ്ങാപ്പാറകുടി വനമേഖലയിലുള്ള ആദിവാസി കോളനിയിലെ ആറു കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ വുമണ്‍ ആന്റ് ചൈല്‍ഡ് ഡവലപ്‌മെന്റ് ഓഫീസർ, ജില്ലാ- ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, പട്ടികവർഗ വികസന ഓഫീസർ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിക്കണമെന്ന് കമ്മിഷൻ ഉത്തരവില്‍ പറഞ്ഞു.