ഇടുക്കിയിൽ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ 23133 പേർ അപേക്ഷിച്ചു

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയെ തുടര്‍ന്ന്, ജില്ലയില്‍ പുതിയ പേര് ചേർക്കാൻ 23133 ഓണ്‍ലൈൻ അപേക്ഷകൾ ലഭിച്ചു.
വിവരങ്ങളിൽ തിരുത്തലിന് 204 അപേക്ഷകളും, ഒരു വാര്‍ഡിൽ നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റാൻ 2966 അപേക്ഷകളും, പേര് ഒഴിവാക്കാൻ 1654 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 7. 2025 ജനുവരി ഒന്നിന് മുമ്പ് 18 വയസ് പൂർത്തിയാക്കുന്നവർക്ക് പേര് ചേർക്കാം.
അപേക്ഷകൾ sec.kerala.gov.in വഴി ഓൺലൈനായി നൽകാം. ഹിയറിംഗിന് കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. അപേക്ഷയുടെ പ്രിന്റൗട്ട് വോട്ടറും അപേക്ഷകനും ഒപ്പിട്ട് ഇലക്ടറല്‍ ഓഫീസര്‍ക്ക് സമർപ്പിക്കണം.
അപേക്ഷയ്‌ക്കെതിരായ അപ്പീൽ 15 ദിവസത്തിനകം തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കാം.