വീണ്ടും മികച്ച സ്കൂളായി ക്രിസ്തുരാജ് ഹൈസ്കൂൾ
കാഞ്ഞിരപ്പള്ളി രൂപതയുടെ ഗോൾഡൻ സർക്കിൾ അവാർഡ് വീണ്ടും വലിയതോവാളയിലെ ക്രിസ്തുരാജ് ഹൈസ്കൂളിന്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതയിലെ 2024-25 അധ്യയന വർഷത്തേക്കുള്ള മികച്ച ഹൈസ്കൂളെന്ന അംഗീകാരം വലിയതോവാളയിലെ ക്രിസ്തുരാജ് ഹൈസ്കൂളിന്.
കോർപ്പറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിൽ മികച്ച സ്കൂളിനുള്ള ഗോൾഡൻ സർക്കിൾ അവാർഡ് തുടർച്ചയായി ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള കരസ്തമാക്കി.സ്കൂളിലെ സമഗ്ര പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അംഗീകാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
വിദ്യാഭ്യാസ മേഖലയിൽ ഉയര്‍ന്ന നിലവാരവും ആകെയുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സംഭാവനകളും പരിഗണിച്ചാണ് ഗോൾഡൺ സർക്കിൾ അവാർഡ് നൽകുന്നത്.
സ്കൂളിലെ അധ്യാപകരും, കുട്ടികളും ചേർന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിൽ നിന്ന് അംഗീകാരം ഏറ്റുവാങ്ങി.