യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യാ അപ്രയ്സേഴ്സ് യൂണിയൻ AIBEA, ഇടുക്കി, കോട്ടയം ജില്ലകളുടെ സംയുക്ത മേഖലാ സമ്മേളനം നടന്നു.

News Desk

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യാ അപ്രയ്സേഴ്സ് യൂണിയൻ AIBEA, ഇടുക്കി, കോട്ടയം ജില്ലകളുടെ സംയുക്ത മേഖലാ സമ്മേളനം നടന്നു.

തൊടുപുഴ:  യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അപ്രയ്സേഴ്സ് യൂണിയൻ AIBEA. ഇടുക്കി, കോട്ടയം ജില്ലാ സംയുക്ത മേഖല സമ്മേളനം തൊടുപുഴ AIBEA ഭവനിൽ നടന്നു.E.R. അശോക് അദ്ധ്യക്ഷത വഹിച്ച യോഗം,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ET. രാജൻ ഉദ്ഘാടനം ചെയ്തു.വർക്കേഴ്സ് കോ-ഓർഡിനേഴ്സ് കൌൺസിൽ ജില്ലാപ്രസിഡന്റ് പി. കെ.ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി. AIBEA ജില്ലാ സെക്രട്ടറി നഹാസ് പി സലിം,എം.കെ ബാലകൃഷ്ണൻ, സെൽവരാജ്, P. K. വിനോദ്കുമാർ,P. S. അനൂപ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവഹികളായി, E. R. അശോക് (പ്രസിഡന്റ്‌ ),PS. കൃഷ്ണപ്രസാദ് (സെക്രട്ടറി)അനീഷ് വിശ്വൻ ( ട്രഷറർ )എന്നിവരെ  തിരഞ്ഞെടുത്തു.

 അശോക് ER ( പ്രസിഡൻറ് )

PS കൃഷ്ണ പ്രസാദ് (സെക്രട്ടറി)

സ്വർണ വായ്പകാർക്ക് കൂടുതൽ തുക വർധിപ്പിക്കുക, ചെറുകിടക്കാർക്കും വായ്പ നൽകുക.ഉത്സവ ബത്തയും ബോണസും ആവുവദിക്കുക, തൊഴിൽ സുരഖ്‌ച ഉറപ്പാക്കുക തുടങ്ങി കാര്യങ്ങൾ യൂണിയൻ ബാങ്ക് മാനേജ്മെന്റ് നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.