മഹാത്മാ ഗാന്ധി സർവകലാശാല: യുജി അഡ്മിഷൻ 29ന് അവസാനിക്കും
മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള 2025-26 അക്കാദമിക് വർഷത്തെ ഓണേഴ്‌സ് ബിരുദ (UG) അഡ്മിഷൻ ഓഗസ്റ്റ് 29ന് അവസാനിക്കും.
ഓണേഴ്‌സ് ബിരുദ ഏകജാലകത്തിലെ (Single Window) ഫൈനൽ അലോട്ട്മെന്റ് — ഫേസ് 4 രജിസ്‌ട്രേഷൻ സൗകര്യം ഓഗസ്റ്റ് 26 വൈകിട്ട് 5 മണിവരെ ലഭ്യമാണ്.
നിലവിൽ ഏതെങ്കിലും കോളേജിൽ പ്രവേശനം നേടിയവർക്ക് ഈ രജിസ്‌ട്രേഷനിലേക്ക് അപേക്ഷിക്കാനാവില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.





