മുല്ലപ്പെരിയാർ ഡാം: ഡീകമ്മീഷൻ ആവശ്യവുമായി സുപ്രീംകോടതിയിൽ പുതിയ ഹർജി

മുല്ലപ്പെരിയാർ ഡാം: ഡീകമ്മീഷൻ ആവശ്യവുമായി സുപ്രീംകോടതിയിൽ പുതിയ ഹർജി

മുല്ലപ്പെരിയാർ : അണക്കെട്ട് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടി സേവ് കേരള ബ്രിഗേഡ് സുപ്രീംകോടതിയെ സമീപിച്ചു. അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും, സുരക്ഷാ പരിശോധന അന്താരാഷ്ട്ര ഏജൻസിയെ വഴിയാണ് നടത്തേണ്ടതെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4

ഡാം സുരക്ഷിതമാണെന്നു മുൻപ് സമർപ്പിച്ച റിപ്പോർട്ടുകൾ തെറ്റാണെന്നും, അതിന് തെളിവുകൾ കൈവശമുണ്ടെന്നും സംഘടനയുടെ പ്രസിഡന്റ് റസൽ ജോയി ഹർജിയിൽ വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാർ സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി നേരത്തെ നടത്തിയ നിരീക്ഷണത്തിൽ, “അണക്കെട്ടിന്റെ ആയുസ് പറഞ്ഞതിനെക്കാൾ രണ്ടിരട്ടി കഴിഞ്ഞിട്ടും 135 വർഷത്തെ കാലവർഷങ്ങൾ അത് താങ്ങി നിൽക്കുന്നു” എന്നായിരുന്നു ജസ്റ്റിസ് ഋഷികേശ് റോയിയുടെ പരാമർശം