ഗ്രാമ്പൂ പറിക്കുന്നതിനിടെ, താഴെ വീണ് പരിക്കേറ്റ ലബ്ബക്കട സ്വദേശി മരണപ്പെട്ടു.
കട്ടപ്പന :- ഗ്രാമ്പൂ പറിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ ലബ്ബക്കട സ്വദേശി, റോസ് കോട്ടേജിൽ സ്റ്റീഫൻ പെരേര അന്തരിച്ചു. സ്വന്തം പുരയിടത്തിൽ ഗ്രാമ്പൂ പറിക്കുന്നതിനിടെയാണ് താഴെ വീണ് അദ്ദേഹത്തിന് പരിക്കേറ്റത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് പാലായിലുള്ള, ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും രാത്രിയോടുകൂടി മരണപ്പെട്ടു. കട്ടപ്പന സീനിയർ ചേമ്പർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, വിവിധ സാംസ്കാരിക വേദികളിൽ, നിറസാന്നിധ്യവുമായിരുന്നു സ്റ്റീഫൻ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കട്ടപ്പന സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി..






