കത്തുന്ന വേനല്‍: വൈദ്യുതി ഉപയോഗം റെക്കോഡില്‍; ലോഡ് ഷെഡിംഗിന് സാധ്യത

കത്തുന്ന വേനല്‍: വൈദ്യുതി ഉപയോഗം റെക്കോഡില്‍; ലോഡ് ഷെഡിംഗിന് സാധ്യത

സംസ്ഥാനത്ത് കടുത്ത വേനല്‍ തുടരുന്നതിനിടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തി. ഇതോടെ ലോഡ് ഷെഡിംഗ് ഒഴിവാക്കാനാകില്ലെന്ന സൂചനയുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കെ.എസ്‌.ഇ.ബിയും രംഗത്ത്.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ പീക്ക് ലോഡ് ഡിമാൻഡ് 6013 മെഗാവാട്ടായി ഉയര്‍ന്നപ്പോൾ, പ്രതിദിന വൈദ്യുതി ഉപയോഗം 116.1126 ദശലക്ഷം യൂണിറ്റായി. ഇതോടെ മുന്‍ റെക്കോഡുകള്‍ രണ്ടും മറികടന്നു. പീക്ക് ലോഡ് 6000 മെഗാവാട്ട് കടന്നതോടെ നിയന്ത്രണ നടപടികള്‍ അനിവാര്യമാകുമെന്നാണ് കെ.എസ്‌.ഇ.ബി വിലയിരുത്തല്‍.

Slide 1
Slide 2
Slide 3
Slide 4

ട്രാന്‍സ്‌ഫോമര്‍ തകരാറുകളും ആശങ്കയും

ഉയർന്ന ലോഡിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായി. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോളാര്‍ പ്ലാന്റുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രാന്‍സ്‌ഫോമര്‍ ശേഷിയുടെ 90% വരെ ഉപയോഗം നടന്നതും തകരാറിന് കാരണമായതായി കെ.എസ്‌.ഇ.ബി പറയുന്നു. പകല്‍ സോളാര്‍ ഉല്‍പാദനം കൂടുതലായിരുന്നാലും സംഭരണ സൗകര്യം കുറവായതിനാല്‍ രാത്രി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നില്ല.

ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടും മതിയാകുന്നില്ല

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടും ആവശ്യത്തിന് മതിയാകുന്നില്ല. കഴിഞ്ഞ ദിവസം 27.6648 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ഇതില്‍ മൂലമറ്റം പവര്‍ ഹൗസ് മാത്രം 11.59 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചു. എന്നിരുന്നാലും ആകെ ഉപയോഗത്തില്‍ 88.4478 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങേണ്ടിവന്നു.

Slide 1
Slide 2
Slide 3
Slide 4

ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു

സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ 35% വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്. ഇതോടെ ജലവൈദ്യുതി ഉല്‍പാദന ശേഷിയിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

രാത്രി ഉപയോഗം കുത്തനെ ഉയര്‍ന്നു

Indian Premier League മത്സരങ്ങളുടെ ആവേശം കൂടി വന്നതോടെ രാത്രി ടെലിവിഷന്‍, എ.സി ഉപയോഗം ഗണ്യമായി വര്‍ധിച്ചു. പീക്ക് സമയം 300 മെഗാവാട്ട് കൂടി കടന്നാല്‍ 10-15 മിനിറ്റ് വരെ ഫീഡറുകള്‍ ഓഫ് ചെയ്ത് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.

വൈദ്യുതി വാങ്ങാന്‍ ശ്രമം

പ്രതിസന്ധി മറികടക്കാന്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് യൂണിറ്റിന് 10 രൂപവരെ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്‌.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടി. ഈ മാസം 22-ന് പൊതുതെളിവെടുപ്പിന് ശേഷം മാത്രമേ തുടര്‍നടപടികള്‍ തീരുമാനിക്കുകയുള്ളു.