തൊടുപുഴ-പാല റോഡില്‍ അപകടം; കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കാർ ഇടിച്ചു

തൊടുപുഴ-പാല റോഡില്‍ അപകടം; കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കാർ ഇടിച്ചു

തൊടുപുഴ-പാല റോഡില്‍ കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കാർ ഇടിച്ചുണ്ടായ അപകടം ആശങ്കയുണ്ടാക്കി. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

Slide 1
Slide 2
Slide 3
Slide 4

പാല ഭാഗത്ത് നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസ് കരിങ്കുന്നം പ്ലാന്റേഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിറുത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ബസിന് പിന്നാലെ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആര‍ക്കും പരിക്കേറ്റിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.