അടിമാലി ആശുപത്രിയിൽ അക്രമം; പ്രതി അറസ്റ്റിൽ

അടിമാലി ആശുപത്രിയിൽ അക്രമം; പ്രതി അറസ്റ്റിൽ

അടിമാലി : താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ അക്രമം നടത്തിയ കുറത്തിക്കുടി സ്വദേശി രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ഏപ്രിൽ 16-ന് രാത്രി ആശുപത്രിയിലെത്തിയ പ്രതി സ്ത്രീകളുടെ വാർഡിൽ ബഹളം ഉണ്ടാക്കുകയും ഇത് ചോദ്യം ചെയ്ത രോഗികളുടെ ബന്ധുക്കളോട് അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വാർഡിലെത്തിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വർഗീസിനെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തു. ഇയാളെ സഹായിക്കാനെത്തിയ രഞ്ജിത്തിനെയും മർദ്ദിച്ചതോടെ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.

വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പ്രിൻസിപ്പൽ എസ്.ഐ റഷീദ്, സി.പി.ഒമാരായ അനീഷ് തോമസ്, ദിപു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.