മേയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കും: ഐ.എൻ.ടി.യു.സി
INTUC സംസ്ഥാന കമ്മിറ്റി മേയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കുമെന്ന് അറിയിച്ചു. “സ്റ്റോപ്പ് ദി വാർ” എന്ന മുദ്രാവാക്യം ഉയർത്തി ലോകമെമ്പാടുമുള്ള എല്ലാ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടാനാണ് തീരുമാനം.
മെയ്ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രാദേശിക തലങ്ങളിലും പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. തൊഴിലാളികൾക്കെതിരെ നടപ്പിലാക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.





