കട്ടപ്പന നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു

കട്ടപ്പന നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

കട്ടപ്പന: മഴക്കാലത്തിന് മുന്നോടിയായി നഗരപരിധി ശുചീകരിക്കാൻ കട്ടപ്പന നഗരസഭ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി, കൗൺസിലർ മഞ്ജു സുരേഷ്, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക് എന്നിവർ സന്നിഹിതരായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

പാറക്കടവ് മുതൽ പുളിയന്മല വരെയുള്ള റോഡിന്റെ വശങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്നായി നഗരസഭയിലെ 35 വാർഡുകളിലും ശുചീകരണം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.