മുല്ലപ്പെരിയാര് : ഉപസമിതി പരിശോധന നടത്തി
മുല്ലപ്പെരിയാര് അണക്കെട്ടില് അഞ്ചംഗ ഉപസമിതി പരിശോധന നടത്തി. 3 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സമിതിയുടെ അണക്കെട്ട് സന്ദർശനം.
അണക്കെട്ടില് നടത്തേണ്ട അറ്റകുറ്റ പണികള് സമിതി വിലയിരുത്തി. കേരളത്തിൻ്റെ രണ്ടു പ്രതിനിധികളും തമിഴ്നാടിന്റെ രണ്ടു പ്രതിനിധികളും ഉപസമിതി ചെയർമാനായ ആർ. ഗിരിദറും ഉള്പ്പെടുന്ന അഞ്ചംഗ ഉപസമിതിയാണ് അണക്കെട്ട് സന്ദർശിച്ചത്.
തേക്കടിയില് നിന്ന് ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം മൂന്ന് ഷട്ടറുകള് ഉയർത്തി പ്രവർത്തനക്ഷമത പരിശോധിച്ചു. ബേബി ഡാം, ഗാലറി എന്നിവിടങ്ങളിലും പരിശോധന നടത്തി.





