എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ, എന്നാല്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമായി പ്രത്യേക ഉത്തരവ്.
1995 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1994 മുതല്‍ 10/2025 വരെ) പുതുക്കല്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക്
👉 പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ
👉 അല്ലെങ്കില്‍ ദൂതന്‍ മുഖേനയോ രജിസ്ട്രേഷന്‍ പുതുക്കി എടുക്കാം.





