പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന "ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്". ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്.