കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായിരുന്നു സിഎംഎസ് പ്രസ്സ്.1821 ഒക്ടോബർ 18 നാണ് കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തിയത്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്‌ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് ഇംഗ്ലണ്ടിൽ നിന്നും യന്ത്രം കേരളത്തിലെത്തിച്ചത്. ഇന്നും ആ അച്ചടി യന്ത്രം കോട്ടയത്തെ സിഎംസ് പ്രസ്സിലുണ്ട്.