സഞ്ചാരികളെ ആകർഷിക്കുന്ന ഏലപ്പാറ വ്യൂ പോയിന്റ്

ഏലപ്പാറ- ക്യാൻവാസിൽ കോറിയിട്ട ചിത്രം പോലെ പ്രകൃതി സൗന്ദര്യത്തിന്റെ ധാരാളിത്തത്താൽ മതിമറന്നങ്ങനെ കിടക്കുകയാണ് മലനാട്. കോടമഞ്ഞ് അണിഞ്ഞ് വിശ്രമിക്കുന്ന മലനിരകൾ, കണ്ണത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന തേയില തോട്ടങ്ങൾ, അങ്ങനെ വിശേഷണങ്ങൾ എത്ര പറഞ്ഞാലും തീരാത്ത പോലെ നയനങ്ങളെ അവിസ്മരണീയമാക്കുന്ന കാഴ്ചകളാണ് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഏലപ്പാറ വ്യൂ പോയിന്റ്.സുഖകരമായ തണുപ്പും,വരദാനമായ നീരുറവകളും, തേയിലത്തോട്ടങ്ങളുടെ നടുവിലൂടെ വളഞ്ഞുപുളഞ്ഞ് ഇഴഞ്ഞുനീങ്ങുന്ന മൺപാതകളും,തോട്ടങ്ങളുടെ അങ്ങ് ഇങ്ങായി പൂവിട്ടു നിൽക്കുന്ന സ്പാത്തോഡിയ മരങ്ങളും, ഇവയെല്ലാം കൂടിച്ചേർന്ന പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസയാണ് ഇവിടം കുട്ടിക്കാനം കട്ടപ്പന റൂട്ടിൽ ഏലപ്പാറയ്ക്ക് സമീപമായുള്ള ഈ വ്യൂ പോയിന്റിൽ ഇറങ്ങി പ്രകൃതിയുടെ ഈ വശ്യ മനോഹാരിത ആസ്വദിക്കാതെ കടന്നു പോകുന്നവർ വളരെ വിരളമായിരിക്കുമെന്ന് തന്നെ പറയാം. നിങ്ങൾ മനസ്സിൽ ഒരു മൺസൂൺ യാത്ര പ്ലാൻ ചെയ്തിരിക്കുന്നുവെങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കേണ്ട ഒരു പ്രദേശം തന്നെയാണ് .തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന വാഗമൺ മൊട്ട കുന്നുകളും പൈൻ ഫോറസ്റ്റും അഡ്വഞ്ചർ പാർക്കും കണ്ടു മടങ്ങുമ്പോൾ അവയ്‌ക്കൊപ്പം കണ്ടു ആസ്വദിക്കേണ്ട ഒരു ഡെസ്റ്റിനേഷൻ തന്നെയാണ് ഏലപ്പാറ വ്യൂ പോയിന്റ് ....സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിൽ ആണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്