മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്, നവീകരിച്ച ഓഫീസ് ഉത്ഘാടനം നാളെ കട്ടപ്പനയിൽ.

മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്, നവീകരിച്ച ഓഫീസ് ഉത്ഘാടനം നാളെ കട്ടപ്പനയിൽ.

കട്ടപ്പന: കേരളത്തിലെ മികച്ച ബുള്ളറ്റ് റൈഡർമാരുടെ കൂട്ടായ്മയായ "മൗണ്ടൻ റോയൽ ക്ലബിന്റെ നവീകരിച്ച ഓഫീസ് ഉത്ഘാടനവും, കൊച്ചിൻ റൈഡേഴ്സ് ടീമിന് സ്വീകരണവും നാളെ  കട്ടപ്പനയിൽ നടക്കും. ക്ലബ് പ്രസിഡൻറ് ശ്രീ ടോണി ചാക്കോ അദ്ധ്യക്ഷതവഹിക്കുന്ന പരിപാടി സോഷ്യൽ മീഡിയാ  ഫെയിം കുമാരി  ദേവനന്ദ രതീഷ് ഉത്ഘാടനം നിർവഹിക്കും. സെക്രട്ടറി  ശ്രീ ജോയൽ ജോസ് റിപ്പോർട്ട് അവതരിപ്പിക്കും.ട്രഷറർ ശ്രീ ജോബിൻ ബേസിൽ, രക്ഷാധികാരികളായ ശ്രീ ബിനോയ് കുര്യാക്കോസ്, ശ്രീ സജിദാസ് മോഹൻ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻറ് ശ്രീ സിജോ എവറസ്റ്റ്,  കൊച്ചിൻ  റൈഡേഴ്സ് ലീഡർ ശ്രീ ഷജ്ബൻ  ഷംസുദ്ദിൻ, പ്രോഗ്രാം കൺവീനർ ശ്രീ രാജേഷ്  കാഞ്ചിയാർ   തുടങ്ങിയവർ സംസാരിക്കും. കേരളത്തിലാകമാനം നിരവധി  ഗ്രൂപ്പ്,സോളോ റൈഡുകൾ നടത്തുന്ന ടീമാണ് മൗണ്ടൻ റോയൽ. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള നൂറോളം റൈഡർമാരാണ് ടീമിൽ ഉള്ളത്. ബുള്ളറ്റ് സാവാരി കൂടാതെ, ചാരിറ്റി പ്രവർത്തനങ്ങളിലും ഈ ക്ലബ് മുൻപന്തിയിലാണ്.