SNDP ഏകദിന നേതൃത്വ ക്യാമ്പ് രാമക്കൽമേട്ടിൽ നടന്നു

SNDP ഏകദിന നേതൃത്വ ക്യാമ്പ് രാമക്കൽമേട്ടിൽ നടന്നു

നെടുങ്കണ്ടം യൂണിയനിലെ പച്ചടി ശ്രീധരൻ സ്മാരക SNDP യോഗം സംഘടിപ്പിച്ച ശാഖാ ഭാരവാഹികൾക്കായുള്ള ഏകദിന നേതൃത്വ ക്യാമ്പ് റാമക്കൽമേട്ട് SN ഓഡിറ്റോറിയത്തിൽ ഭംഗിയായി നടന്നു. യൂണിയൻ സെക്രട്ടറി ബഹു. സുധാകരൻ ആടിപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് യൂണിയൻ പ്രസിഡന്റ്‌ ശ്രീ. സജി പറമ്പത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്ലാസുകൾ ശിവഗിരി മഠത്തിലെ സ്വാമി പ്രബോധതീർത്ഥ പതിതങ്ങൾ നേതൃത്വം നൽകി. SNDP യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എൻ. തങ്കപ്പൻ സങ്കടനാ സന്ദേശം നൽകി സംസാരിച്ചു.

ശാക്തീകരണ ശിബിരത്തിന് നിറം ചേർത്തത് പുഷ്പകണ്ടം, പാമ്പാടുംപാറ ശാഖകളിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളായിരുന്നു. ശാഖാ പോഷകസംഘടനാ നേതാക്കളും, വിവിധ മേഖലകളിലെ പ്രവർത്തകരും ക്യാമ്പിൽ സജീവമായി പങ്കെടുത്തു.

പ്രസ്തുത ചടങ്ങിൽ യൂണിയൻ കൗൺസിലർ ശ്രീ. ജയൻ കല്ലാർ നന്ദിപ്രസംഗം നടത്തി.