ചാന്ദ്രദിനം വിപുലമായി ആഘോഷിച്ച് ക്രിസ്തുരാജ് ഹൈസ്കൂൾ

വലിയതോവാള: ചാന്ദ്രദിനം വിപുലമായി ആഘോഷിച്ച് ക്രിസ്തുരാജ് ഹൈസ്കൂൾ. ശാസ്ത്രഭാവനയും ബോധവത്ക്കരണവും ലക്ഷ്യമാക്കി വിവിധ പരിപാടികളും സംഘടിപ്പിച്ചു.ചാന്ദ്രദിനത്തിന്റെ ചരിത്രപരവും ശാസ്ത്രീയവുമായ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ സ്‌കൂൾ പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി ആൻസമ്മ തോമസ് കുട്ടികൾക്ക് ചാന്ദ്ര ദിന സന്ദേശം നൽകി. അധ്യാപക പ്രതിനിധി ശ്രീമതി ബിൻസി മാത്യു 'ചന്ദ്രൻ മനുഷ്യന്റെ കുതിപ്പിന്റെ പ്രതീകമാണ്' എന്ന ആശയവുമായി കുട്ടികളെ അഭിസംബോധന ചെയ്തു.
കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ ഉൾപ്പെടുത്തി പ്രത്യേക പ്രദർശനവും നടന്നു. ചാന്ദ്രദിനത്തെ ആസ്പദമാക്കി ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു. വിജയികളെ സ്‌കൂൾ നേതൃത്വത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുകയും ചെയ്തു.
വിദ്യാർത്ഥികളിൽ ശാസ്ത്രാത്മക ചിന്തയും വളർത്തുന്നതിനായുള്ള ഈ ആഘോഷം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.