കരിമ്പനിൽ തെരുവ് നായ ആക്രമണം.
നാല് പേർക്ക് കടിയേറ്റു

ഇടുക്കി കരിമ്പനിൽ തെരുവുനായ ആക്രമണത്തില്‍ നാല് പേര്‍ക്ക് കടിയേറ്റു. വൈകിട്ട് നാലോടെയാണ് സംഭവം.
തടിയമ്പാട്, പ്രേതക്കുടി പ്രദേശവാസികളായവർക്കാണ് കടിയേറ്റത്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മൂന്ന് പേരുടെ കൈക്കും ഒരാള്‍ക്ക് കണ്ണിന് താഴെയുമാണ് കടിയേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പ്രദേശത്ത് നായ ആക്രമണം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.