ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇന്നലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ജയിൽ ഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജി ഏറ്റെടുത്തിട്ടുണ്ട്.

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവവുമായി ബന്ധപ്പെട്ട് നാലു ജയിലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ജയിൽ ഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജി ഏറ്റെടുത്തിട്ടുണ്ട്.

ഗോവിന്ദച്ചാമിയെ കണ്ണൂർ തളാപ്പിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കറുത്ത ഷർട്ടും പാന്റുമായിരുന്ന ഒരാളെ കണ്ടെന്ന നാട്ടുകാരുടെ മൊഴിയിലൂടെയാണ് തിരച്ചിൽ ആരംഭിച്ചത്. ആദ്യം ഒളിച്ചിരുന്ന കെട്ടിടം പൊലീസ് വളഞ്ഞെങ്കിലും, ജനക്കൂട്ടം കൂടിയ സാഹചര്യത്തിൽ ഇടപെടൽ ഒഴിവാക്കി. പിന്നീട് ഇയാൾ കിണറ്റിലേക്ക് ചാടി ഒളിയുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 1.15 ന്, പത്താം ബ്ലോക്കിൽ അതീവ സുരക്ഷയുള്ള സെലിൽ നിന്ന് ആണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. സെലിന്റെ അഴികൾ മുറിച്ചു, അലക്കാൻ വെച്ച തുണികൾ കയർ പോലെ ഉപയോഗിച്ച് മതിൽ കയറി ഇറങ്ങുകയായിരുന്നു. ഫെൻസിംഗിൽ തുണികൾ കുരുക്കിയിരുന്നതിന്റെയും ബാഹ്യസഹായത്തിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ രേഖപ്പെട്ടിട്ടുണ്ട്.

ജയിലുദ്യോഗസ്ഥർ ഇയാൾ ജയിലിലില്ലെന്ന് തിരിച്ചറിഞ്ഞത് പുലർച്ചെ 5 മണിയോടെയാണ്. എന്നാൽ പൊലീസ് വിവരം അറിയിച്ചത് രാവിലെ 7 മണിയോടെ മാത്രമായിരുന്നു. മണിക്കൂറുകൾക്ക് ശേഷമായിരുന്നു അന്വേഷണം ആരംഭിച്ചത്.