ഇന്റഗ്രേറ്റഡ് ലൈഫ് സ്കിൽ ഫോർ വാല്യൂസ് ആന്റ് എംപവർമെന്റ് (iLIVE) പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു
ഇടുക്കി ജില്ലാ കലക്ടർ ഓൺലൈൻ ആയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്

ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്കിൽ ഡെവലപ്‌മെന്റ് പദ്ധതിയായ 'ഐലീവ്' പ്രോഗ്രാമിന്റെ ലോഞ്ചിംഗ് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിലും നടന്നു. ബഹുമാനപ്പെട്ട ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐ.എ.എസ് പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ നിത്യ ജീവിതത്തിൽ അനിവാര്യമായ ജീവിതക്കഴിവുകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ വെള്ളിയാഴ്‌ചയിലും ആദ്യ പീരിയഡിലാണ് പരിപാടി നടത്തുന്നത്. സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലനങ്ങൾ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടന ദിവസത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും സജീവമായി പങ്കാളികളായി