വാഹന സൗകര്യമില്ല : വട്ടവടയില്‍ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിൽ അധികം

വത്സപ്പെട്ടി ഉന്നതിയിലെ ആര്‍ ഗാന്ധിയമ്മാളിനെ ആണ് ചുമന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. വാഹന സൗകര്യമില്ലാത്തതിനാലാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇവരെ പുതപ്പില്‍ കെട്ടി ചുമന്നു കൊണ്ട് പോയത്.

വാഹന സൗകര്യമില്ല : വട്ടവടയില്‍ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിൽ അധികം

പാറയില്‍ നിന്നും തെന്നിവീണാണ് ഗാന്ധിയമ്മാളിന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയില്‍ കൊണ്ട് പോകാനായി 50 പേര്‍ ചേര്‍ന്ന് വയോധികയെ പുതപ്പില്‍ കെട്ടി ചുമക്കുകയായിരുന്നു.

2019 ലെ പ്രളയത്തില്‍ തകര്‍ന്ന പ്രദേശത്തെ റോഡിൻ്റെ നവീകരണം ഇതുവരെ  സാധ്യമായിട്ടില്ല. നിലവിൽ വനപാതമാത്രമാണ് ആശ്രയമെന്ന് പ്രദേശവാസികള്‍ പറയുന്നു. വട്ടവടയേയും കാന്തല്ലൂരുമായി ബന്ധിപ്പിക്കാനുളള പാതക്ക് വനംവകുപ്പ് തടസ്സം നില്‍ക്കുന്നതാണ് പ്രശ്നമെന്ന് നാട്ടുകാർ ആരോപിക്കുന്നു.