ഇൻഡോര്‍ ഷട്ടില്‍ കോര്‍ട്ട് തകര്‍ന്നു വീണു

സ്വകാര്യ വ്യക്തി പ്രദേശത്ത് അനുവദിച്ച സ്ഥലത്താണ് മുൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി ആദ്യം 10 ലക്ഷം രൂപ ഫണ്ടുയിട്ട് ഷട്ടിൽ കോർട്ട് നിർമ്മാണം ആരംഭിച്ചത്. പിന്നീട് പണി പൂർത്തിയാകാത്തതിനെ തുടർന്നാണ് വീണ്ടും 10 ലക്ഷം രൂപ അധികമായി അനുവദിച്ചത്.
എന്നാൽ പണി പൂര്‍ത്തിയായില്ല എന്നത് മാത്രമല്ല, സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് തൂണുകൾ പോലും ദ്രവിച്ച് പോയെന്ന പരാതി ഉയർന്നു. സംഭവം പരിശോധിക്കാൻ എത്തിയ എഞ്ചിനിയറിംഗ് വിഭാഗം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിർമാണത്തിൽ വലിയ അഴിമതിയുണ്ടെന്ന് ആരോപിച്ച് വണ്ടിപ്പെരിയാറ്റിലെ പ്രമുഖ പൊതുപ്രവർത്തകനായ ജിജോ ജില്ലാ കളക്ടർക്ക് പരാതി നൽകി