ജില്ലയില്‍ വ്യാപാരികള്‍ക്കായി പ്രത്യേക പദ്ധതികള്‍ തയാറാക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷാ നിധി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. വനിതാ സംരംഭകർക്കു വേണ്ടിയുള്ള വിവിധ പദ്ധതികളും ലോണ്‍ സൗകര്യങ്ങളും, സബ്സിഡികളും വ്യവസായ വകുപ്പുവഴി നടപ്പാക്കാൻ ശ്രമിച്ചുവരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പദ്ധതിയില്‍ മരണമടഞ്ഞ മൂന്നംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ആറര ലക്ഷം രൂപ വീതമുള്ള ധനസഹായ വിതരണവും കളക്ടർ നിർവഹിച്ചു. മർച്ചന്‍റ്സ് ട്രസ്റ്റ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് സണ്ണി പൈന്പിള്ളില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. മികച്ച പ്രവർത്തനം നടത്തിയ ജില്ലാ പ്രസിഡന്‍റ് സണ്ണി പൈന്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാരിച്ചൻ നീറണാകുന്നേല്‍ എന്നിവരെ സംസ്ഥാന പ്രസിഡന്‍റ് പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറന്പില്‍ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ആർ. രമേശ് കണക്കവതരിപ്പിച്ചു. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഈ വർഷം മരണമടഞ്ഞ അംഗങ്ങള്‍ക്കും ജില്ലാ വൈസ് പ്രസിഡന്‍റ് പി.എം. ബേബി ആദരാഞ്ജലിയർപ്പിച്ചു.
ട്രേഡേഴ്സ് വെല്‍ഫയർ സൊസൈറ്റി ചെയർമാൻ ഡയസ് പുല്ലൻ ആമുഖ പ്രഭാഷണം നടത്തി.
ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് കെ.ആർ. വിനോദ്, വൈസ് പ്രസിഡന്‍റ് തങ്കച്ചൻ കോട്ടയ്ക്കകം, സിബി കൊച്ചുവള്ളാട്ട്, സി.കെ. ബാബുലാല്‍, എം.കെ. തോമസ്, ഷിബു തോമസ്, റോയി വർഗീസ്, റ്റി.സി. രാജു, ജോസ് കുഴികണ്ടം, നാസർ സൈര, സി.കെ. നവാസ്, ഗിരിജകുമാരി, റോസമ്മ മൈക്കിള്‍, പി.എസ്. സലിം, എൻ.പി. ചാക്കോ എന്നിവർ പ്രസംഗിച്ചു.