ലോക ജനസംഖ്യാ ദിന ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, രാജകുമാരി എന്‍ എസ് എസ് കോളേജ്, കുടുംബാരോഗ്യ കേന്ദ്രം രാജകുമാരി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ജനസംഖ്യാ ദിന ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
2025ലെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രതിപാദ്യ വിഷയം 'ഗര്‍ഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ' എന്നതാണ്. 'അമ്മയാകേണ്ടത് ശരിയായ പ്രായത്തില്‍; മനസും ശരീരവും തയാറാകുമ്പോള്‍ മാത്രം' എന്നതാണ് മുദ്രാവാക്യം. സ്ത്രീകളുടെ പ്രത്യുത്പാദന അവകാശവും ആരോഗ്യവുമാണ് ചര്‍ച്ചാവിഷയം