ഏലപ്പാറ ചെമ്മണ്ണ് മൊട്ടലയം ഭാഗത്ത് നാല് കുടുംബങ്ങളെ കുടിയിറക്കാന്‍ നീക്കം
ഹെലിബറിയ ടീ കമ്ബിനിയുടെ പരാതിയില്‍ കോടതി വിധിയുമായാണ് കോടതിയില്‍ നിന്നും ഉദ്യോഗസ്‌ഥര്‍ പോലീസുമായെത്തിയത്.

ഏലപ്പാറ ചെമ്മണ്ണ് ഹെലിബറിയ ടീ കമ്ബിനിയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയാണ് ചെമ്മണ്ണ് മൊട്ടലയും പുതുവല്‍. ഏഴരപ്പതിറ്റാണ്ടായി തൊഴിലാളികള്‍ ഇവിടെ കുടിയേറി താമസിച്ചതാണ്. കുടിയേറിയവരുടെ മൂന്നാം തലമുറയില്‍ പെട്ടവരാണിപ്പോള്‍ താമസിക്കുന്നത്. ഇതില്‍ ചില ഭൂമികള്‍ മുറിച്ച് വിറ്റിട്ടുമുണ്ട്. പട്ടയം സമ്ബാദിച്ച് വര്‍ഷങ്ങളായി കരം അടച്ച് വരുന്നവരുമാണ്. ഭൂരിഭാഗം പേരും സര്‍ക്കാരിന്റെ ആനുകൂല്യത്തില്‍ വീട് വെച്ച് താമസിക്കുന്നവരുമാണ്. ഹെലിബറിയ ടീ കമ്ബനിയുടെ ഭൂമിയാണന്ന് അവകാശപ്പെട്ട് ഇവിടെ താമസിക്കുന്ന 62 കുടുബങ്ങള്‍ക്കെതിരെ വിവിധ അഭിഭാഷകര്‍ മുഖേന കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതില്‍ മൂന്ന് കുടുബത്തിനെതിരെ കോടതി വിധി നല്‍കിയിരുന്നു. ഇവരെ ഒഴിപ്പിക്കാനാണ് കോടതിയില്‍ നിന്നും ഉദ്യോഗസ്‌ഥര്‍ പോലീസുമായെത്തിയത്. ഈ കുടുംബങ്ങളില്‍ ഇരിക്കുന്ന ഭൂമിയുടെ തന്നെ പട്ടയം കമ്ബനിയുടെ കൈവശമുണ്ടെന്ന് കോടതിയെ തെറ്റിധരിപ്പിച്ചാണ് അനുകൂല വിധി സമ്ബാദിച്ച് ഇവരെ ദ്രോഹിക്കുന്നത്. കോടതിയില്‍ നിന്നും ഉദ്യോഗസ്‌ഥര്‍ എത്തിയപ്പോള്‍ കുടിയിറങ്ങേണ്ട ആളുകള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും യൂണിയന്‍ നേതാക്കളും പ്രതിര്‍ത്തകരും എതിര്‍പ്പുമായി എത്തുകയും ചെയ്‌തതോടെ സംഘം പിന്‍വാങ്ങി.