കട്ടപ്പന നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം; ബൈപാസ് സംവിധാനത്തിൻ്റെ അപര്യാപ്തതയും വാരാന്ത്യയിലുളള തിരക്കും പ്രധാന കാരണം

കട്ടപ്പന നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം; ബൈപാസ് സംവിധാനത്തിൻ്റെ അപര്യാപ്തതയും  വാരാന്ത്യയിലുളള തിരക്കും പ്രധാന കാരണം

കട്ടപ്പന: നഗരത്തിലെ ഗതാഗത കുരുക്ക് ദിവസേനയും യാത്രക്കാരെ തളർത്തുന്ന സാഹചര്യത്തിൽ, വാരാന്ത്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുകയാണ്.

ഷോപ്പിംഗ്, ആശുപത്രി സന്ദർശനം, വിനോദയാത്ര തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആഴ്ചാന്ത്യങ്ങളിൽ നഗരത്തിലേക്ക് ഒഴുകി വരുന്ന വാഹനങ്ങളുടെ എണ്ണം വളരെയധികം വർധിക്കുന്നതാണ് ഈ ഗതാഗത കുരുക്കിനു പ്രധാന കാരണം.

നഗരത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ അനധികൃത പാർക്കിങും കൃത്യമായ ബൈപാസ് റോഡുകളുടെ അപര്യാപ്തതയും ഗതാഗത കുരുക്ക് അതിരുകടക്കാൻ ഇടയാകുന്നു.

കട്ടപ്പന നഗരത്തിലെ പ്രധാന റോഡുകൾ എല്ലാം തന്നെ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഗതാഗത കുരുക്കിലാണ്.