കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച എൽ.പി. സ്കൂൾ ആയി കട്ടപ്പന സെന്റ് ജോർജ് സ്കൂൾ

കട്ടപ്പന: കാഞ്ഞിരപ്പള്ളി രൂപതയിലെ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള മികച്ച എല്‍.പി. സ്കൂളെന്ന അംഗീകാരം കട്ടപ്പന സെന്റ് ജോർജ് എൽ.പി. സ്കൂളിന്.
വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചക്ക് വഴി വെച്ച നൂതന വിദ്യാഭ്യാസ രീതികളും മാതൃകാപരമായ അധ്യാപനശൈലികളും അടിസ്ഥാനമാക്കി നൽകപ്പെടുന്ന അംഗീകാരമാണ് സ്കൂൾ കരസ്ഥമാക്കിയിരിക്കുന്നത്.