സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പതിനഞ്ചാം വാർഷികം: കുയിലിമലയിൽ ആഘോഷിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പതിനഞ്ചാം വാർഷികം: കുയിലിമലയിൽ  ആഘോഷിച്ചു

ഇടുക്കി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ പതിനഞ്ചാം വാർഷികം കുയിലിമലയിലെ ജില്ലാ എസ്പി ഓഫീസിൽ  ആഘോഷിച്ചു.

ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ് പതാക ഉയർത്തുകയും കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കമിടുകയും SPC ദിന സന്ദേശം നൽകുകയും ചെയ്തു. ജില്ലാ കളക്ടർ ശ്രീമതി വി. വിഘ്‌നേശ്വരി ഐ.എ.എസ് കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറേറ്റിൽ വെച്ച് കളക്ടർ കേഡറ്റുകളുമായി സംവദിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു. SPC കേഡറ്റുകൾ പൈനാവ് അമൽജ്യോതി സ്‌പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവർ ശേഖരിച്ച പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും അതിനോടനുബന്ധിച്ച നിത്യോപയോഗ സാധനങ്ങളും സ്കൂളിലെ കുട്ടികൾക്ക് കൈമാറുകയും ചെയ്തു. അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ എസ്.ആർ. സുരേഷ് ബാബു ഈ ചടങ്ങിൽ നേതൃത്വം വഹിച്ചു.

എം.ആർ.എസ്. പൈനാവ്, എസ്.ജി.എച്ച്.എസ്. വാഴത്തോപ്പ്, എസ്.എൻ.എച്ച്.എസ്. നങ്കിസിറ്റി, എസ്.എം.എച്ച്.എസ്. മുരിക്കാശ്ശേരി എന്നീ സ്കൂളുകളിലെ കേഡറ്റുകൾ, ചാർജ് അധ്യാപകർ, ഡ്രിൽ ഇൻസ്‌ട്രക്ടർമാർ എന്നിവർ ആഘോഷങ്ങളിൽ സജീവമായി പങ്കാളികളായി.

ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഇമ്മാനുവൽ പോൾ (അഡീഷണൽ എസ്.പി), അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്.ആർ. സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടികളിൽ കേഡറ്റുകൾ,അവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു