ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് : കരടിക്കുഴി പഞ്ചായത്ത് എല്‍ പി സ്‌കൂളിന്
പീരുമേട് : സ്‌കൂള്‍ അക്കാദമി സംസ്ഥാനത്തെ മികച്ച സ്‌കൂളിന് നല്‍കുന്ന ബെസ്റ്റ് സ്‌കൂള്‍ അവാർഡ് കരടിക്കുഴി പഞ്ചായത്ത് എല്‍ പി സ്‌കൂളിന് ലഭിച്ചു.ഐ.എസ്.ഒ അംഗീകാരമുള്ള സ്‌കൂള്‍ അക്കാദമി സംസ്ഥാനത്തെ മികച്ച സ്‌കൂളുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ബെസ്റ്റ് സ്‌കൂള്‍ അവാർഡ്
രക്ഷിതാക്കള്‍ നഷ്ടമായ വിദ്യാർത്ഥികള്‍ക്ക് മാസംതോറും സാമ്ബത്തിക സഹായം നല്‍കുന്ന ' സ്വാന്തനം പദ്ധതി, ചികിത്സ സഹായ പദ്ധതിയായ സ്‌നേഹനിധി പദ്ധതി, വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ നല്‍കുന്ന രുചിക്കൂട്ട് പദ്ധതി , വായനയെ പരിപോഷിപ്പിക്കാൻ സമൂഹ ലൈബ്രറി പദ്ധതി , പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ' പ്ലാസ്റ്റിക്ക് മുക്ത പദ്ധതി, ആശുപത്രികളില്‍ പൊതിച്ചോറ് വിതരണം ചെയ്യുന്ന സ്‌നേഹപ്പൊതി പദ്ധതി, ഇംഗ്ലീഷ് പരിശീലനത്തിനായി ' സ്മാർട്ട് ഇംഗ്ലീഷ് പദ്ധതി, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കഴിവുകളെ പരിപോഷിപ്പിക്കാൻ ' ടാലന്റ് ഹണ്ട് പദ്ധതി' തുടങ്ങി നിരവധി പ്രവർത്തനങ്ങള്‍ കരടിക്കുഴി സ്‌കൂള്‍ നടപ്പിലാക്കി വരുന്നു.
പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കരടിക്കുഴി സ്‌കൂള്‍ നടപ്പിലാക്കിയ പ്രവർത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് , ബെസ്റ്റ് സ്‌കൂള്‍ അവാർഡ്.





