വെള്ളാപ്പള്ളി നടേശൻ ഇന്ന് മുരിക്കാശ്ശേരിയില്‍; നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യും

വെള്ളാപ്പള്ളി നടേശൻ ഇന്ന് മുരിക്കാശ്ശേരിയില്‍; നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യും

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് മുരിക്കാശ്ശേരിയിൽ എത്തും. ഇടുക്കി യൂണിയനിലെ മുരിക്കാശ്ശേരി ശാഖായോഗത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെയും വിവാഹ മണ്ഡപത്തിന്റെയും അന്നദാന മന്ദിരത്തിന്റെയും ഉദ്ഘാടനം രാവിലെ 11 മണിക്ക് അദ്ദേഹം നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4

പത്മഭൂഷൺ ബഹുമതി ലഭിച്ചതിന് ശേഷം ആദ്യമായി ഇടുക്കിയിൽ എത്തുന്ന അദ്ദേഹത്തിന് യൂണിയനിലെ 19 ശാഖകളുടെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ് ഒരുക്കിയിട്ടുണ്ട്.

യൂണിയൻ സെക്രട്ടറി സരേഷ് കോട്ടയ്ക്കകത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി. രാജൻ സംഘടനാസന്ദേശം നൽകും. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം മുഖ്യപ്രഭാഷണം നടത്തും.

യോഗത്തിൽ മുൻ ഡയറക്ടർ ബോർഡ് അംഗം സി.പി. ഉണ്ണിയുടെ ഛായാചിത്രം ശാഖായോഗം പ്രസിഡന്റ് ബാബു പാലോലിയിൽ അനാഛാദനം ചെയ്യും.

കെ.എസ്. ജിസ്, മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമറ്റം, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, മിനി സജി, ജോമോൻ കെ.എസ്., ബിബിൻ കുന്നിനിയിൽ, അഖിൽ സാബു, എൻ.എസ്. സുകുമാരൻ, ബാബു തവളയാങ്കൽ എന്നിവർ പ്രസംഗിക്കും.

ശാഖാ സെക്രട്ടറി മോഹനൻ പ്ലാക്കൽ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ രാജേഷ് മല്ലപ്പിള്ളിൽ നന്ദിയും രേഖപ്പെടുത്തും.