തൂക്കുപാലത്തിന് സമീപം അപകടം ; യുവാവ് മരിച്ചു

തൂക്കുപാലത്തിന് സമീപം അപകടം ; യുവാവ് മരിച്ചു

തൂക്കുപാലത്ത് ഞായറാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. രാമക്കല്‍മേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാൽ (40) ആണ് മരണപ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. രാമക്കല്‍മേട് ബാലൻപിള്ള സിറ്റി ഭാഗത്തുനിന്ന് ബൈക്കിൽ വരികയായിരുന്ന ജയലാൽ, തൂക്കുപാലം സമീപത്ത് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയലാലിന് ഗുരുതരമായി പരിക്കേറ്റു.

Slide 1
Slide 2
Slide 3
Slide 4

അപകടം നടന്നതിനെത്തുടർന്ന് സമീപവാസികൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആദ്യം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് നില ഗുരുതരമായതിനാൽ കട്ടപ്പനയിലെ വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചു.