കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പന മൃഗാശുപത്രിയുടെ മുൻപിൽ പ്രതിഷേധസദസ് നടത്തി
കട്ടപ്പന : മൃഗാശുപത്രിയില്‍ ഡോക്ടമാർ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് കർഷക കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കട്ടപ്പന മൃഗാശുപത്രിയുടെ മുൻപിൽ പ്രതിഷേധ സദസ് നടത്തി.
കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെകട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പാണാട്ടില്‍ അദ്ധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിസന്റ് തോമസ് മൈക്കിള്‍ മുഖ്യ പ്രഭാഷണം നടത്തി.





