ജില്ലാ വ്യാപാരോത്സവ് 2026: മെഗാബമ്പർ നറുക്കെടുപ്പ് തൊടുപുഴയിൽ നടന്നു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ വ്യാപാരോത്സവ്–2026ന്റെ മെഗാബമ്പർ നറുക്കെടുപ്പ് തൊടുപുഴയിലെ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ൽ നടന്നു.
ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ നറുക്കെടുപ്പ് വൈസ് ചെയർമാൻ കെ. ദീപക് നിർവഹിച്ചു.
മെഗാബമ്പർ സമ്മാനമായ ഇന്നോവ ക്രിസ്റ്റ കാറിന്റെ നറുക്കെടുപ്പ് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഉടമ റിയാസ് നിർവഹിച്ചു. സമ്മാനാർഹമായ കൂപ്പണുകളുടെ ഔദ്യോഗിക പ്രഖ്യാപനം തൊടുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബൈജു നിർവഹിച്ചു.
തൊടുപുഴ, പീരുമേട് മണ്ഡലങ്ങളിലെ മെഗാബമ്പർ സമ്മാനമായ മാരുതി ആൾട്ടോ കാറുകളുടെ നറുക്കെടുപ്പ് ഇമ്പൾസ് മൊബൈൽസ്, ക്രിസ്റ്റൽ ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നടന്നു.
നറുക്കെടുപ്പ് നടപടികൾക്ക് ജില്ലാ ഭാരവാഹികളായ നജീബ് ഇല്ലത്തുപറമ്പിൽ, കെ.ആർ. വിനോദ്, ആർ. രമേശ്, പി.എം. ബേബി, ടി.സി. രാജു, തങ്കച്ചൻ കോട്ടയ്ക്കകത്ത്, സി.കെ. ബാബുലാൽ, ഷിബു തോമസ്, വി.എസ്. ബിജു, സിബി കൊച്ചുവള്ളാട്ട്, മജോ കരിമുട്ടം, ഷാജി കാഞ്ഞമല, നാസ്സർ സൈറ, ആർ. സുരേഷ്, സി.കെ. നവാസ്, എൻ.പി. ചാക്കോ, സാന്റി കണ്ണാട്ട്, പി.ജെ. ജോൺസൺ, ഷിജോ തടത്തിൽ, ജെയിംസ് റോബർട്ട് എന്നിവർ നേതൃത്വം നൽകി.
സമ്മാനദാനം കൂപ്പണുകൾ ഹാജരാക്കുന്ന മുറയ്ക്ക് വൈകാതെ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അറിയിച്ചു.





