സംസ്ഥാനത്തെ സ്കൂളുകളിലെ പഠനസമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി
പഠനസമയമാറ്റം സംബന്ധിച്ച സാഹചര്യവും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാനായി ചൊവാഴ്ച കോഴിക്കോട് സമസ്ത ഏകോപന സമിതി യോഗം ചേരാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ സ്കൂളുകളില്‍ വെള്ളിയാഴ്ചയൊഴികെ പ്രവൃത്തി ദിവസങ്ങളില്‍ അര മണിക്കൂര്‍ അധികം അധ്യയനം നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.