‘സികാഡ’ കോവിഡിൻ്റെ പുതിയ വകഭേദം

വ്യാപന ശേഷി കൂടുതൽ ആണെങ്കിലും മാരകമല്ല എന്ന് വിലയിരുത്തൽ

‘സികാഡ’ കോവിഡിൻ്റെ പുതിയ വകഭേദം

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വീണ്ടും ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ BA.3.2 (സികാഡ) എന്ന പുതിയ വകഭേദം ആശങ്ക ഉയർത്തുന്നു. 2024 അവസാനം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഈ വകഭേദം ഇപ്പോൾ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വ്യാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച്, അമേരിക്കയിലെ ഏകദേശം 25 സംസ്ഥാനങ്ങളിലെയും യൂറോപ്പ്, ഏഷ്യ എന്നിവ ഉൾപ്പെടെ 20-ലധികം രാജ്യങ്ങളിലെയും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ ഉപവകഭേദമായ BA.3.2 വേഗത്തിൽ പകരുന്നതും പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് കൂടുതലുള്ളതുമാണെന്ന് പഠനങ്ങൾ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4

വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ 70-ലധികം മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതിനാൽ (mutations) രോഗപ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടക്കാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് അതീവ മാരകമല്ലെന്നും ഭൂരിഭാഗം ആളുകളിൽ ഗുരുതരാവസ്ഥയിലേക്കില്ലെന്നും വിദഗ്ധർ ആശ്വാസം നൽകുന്നു.

പനി, ചുമ, തൊണ്ടവേദന, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ തലവേദന, ശരീരവേദന, നേരിയ ശ്വാസതടസ്സം തുടങ്ങിയവയും കാണപ്പെടുന്നുണ്ട്. മുമ്പ് വ്യാപകമായിരുന്ന JN.1 വകഭേദത്തിൽ നിന്നും വ്യത്യസ്തമാണെന്ന് അമേരിക്കൻ ആരോഗ്യ ഏജൻസികൾ വ്യക്തമാക്കുന്നു.

നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് കൂടുതൽ പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ ഇന്ത്യയിലും രോഗവ്യാപനത്തെ മുൻനിർത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാക്സിൻ എടുത്തവരിൽ സാധാരണ പനിപോലെ വന്നുപോകുന്ന സ്വഭാവമാണ് ഈ വകഭേദത്തിനുള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Slide 1
Slide 2
Slide 3
Slide 4

ലോകത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നും ആരോഗ്യ വിഭാഗം നിർദേശിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4