സംസ്ഥാനത്ത് പലയിടങ്ങളിലും ഇ-പോസ് (e-PoS) മെഷീനുകൾ തകരാറിലായി; റേഷൻ കടകളുടെ പ്രവർത്തനം സ്തംഭിച്ചു
സംസ്ഥാനത്ത് പലയിടങ്ങളിലും ഇ-പോസ് (e-PoS) മെഷീനുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് റേഷൻ കടകളുടെ പ്രവർത്തനം തിങ്കളാഴ്ച രാവിലെ മുതൽ തടസപ്പെട്ടു. സാങ്കേതിക തകരാർ കാരണം റേഷൻ വിതരണം മുടങ്ങിയതോടെ രാവിലെ റേഷൻ വാങ്ങാനെത്തിയ നിരവധി പേർ നിരാശരായി മടങ്ങി.
ഉച്ചയ്ക്ക് 12 മണിവരെയുള്ള റേഷൻ വിതരണം പൂർണമായും ബാധിച്ചു. തകരാർ ഉടൻ പരിഹരിക്കാനായില്ലെങ്കിൽ വൈകുന്നേരത്തെ വിതരണത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. തകരാർ പരിഹരിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിച്ചുവരികയാണ്.



