കർഷകക്ഷേമത്തിനും മൂല്യബോധമുള്ള കുടുംബനിർമാണത്തിനും ഇൻഫാം നിർണായകം: ഫാ. ജോസഫ് വെള്ളമറ്റം

കർഷകക്ഷേമത്തിനും മൂല്യബോധമുള്ള കുടുംബനിർമാണത്തിനും ഇൻഫാം നിർണായകം: ഫാ. ജോസഫ് വെള്ളമറ്റം

പാറത്തോട്: കർഷക കുടുംബങ്ങളുടെ ക്ഷേമവും കുടുംബാംഗങ്ങളിൽ മൂല്യബോധം വളർത്തുന്നതിലും ഇൻഫാം സംഘടന നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല സഹരക്ഷാധികാരി ഫാ. ജോസഫ് വെള്ളമറ്റം പറഞ്ഞു. ഇൻഫാം ലോറേഞ്ച് മേഖല അസംബ്ലി പാറത്തോട് മലനാട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

കാർഷികവൃത്തിയുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന തലത്തിലേക്ക് കർഷകരെ വളർത്തിയെടുക്കുന്നതിൽ ഇൻഫാമിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. നൂതന സാങ്കേതികവിദ്യകളും യന്ത്രവത്കരണവും പ്രയോജനപ്പെടുത്തി കൃഷിയെ ശാസ്ത്രീയമാക്കുകയും കർഷകരെ സംഘടിതരാക്കുകയും ചെയ്ത ഇൻഫാം, കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനയും വിപണനസാധ്യതകളും കണ്ടെത്തുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ അധ്യക്ഷത വഹിച്ച ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഓരോ കർഷകനും തന്റെ അഭിപ്രായങ്ങളും ആവശ്യങ്ങളും അഭിമാനത്തോടെയും നിർഭയത്തോടെയും അവതരിപ്പിക്കാൻ പ്രാപ്തരാകുന്ന പരിശീലന വേദികളാണ് ഇൻഫാം അസംബ്ലികളെന്ന് പറഞ്ഞു. യൂണിറ്റ് തലം മുതൽ ദേശീയതലം വരെ നിരവധി കാർഷിക നേതാക്കളെ വളർത്തിയെടുക്കാൻ സംഘടനയ്ക്ക് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ മേഖലയിലെയും നേതാക്കൾ കർഷകരുടെ ക്ഷേമത്തിനായി പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും അതിനുള്ള ക്രിയാത്മക നിർദേശങ്ങൾ ഇത്തരം അസംബ്ലികളിൽ നിന്ന് ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇൻഫാം വെളിച്ചിയാനി താലൂക്ക് രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4

കാർഷികജില്ല ജോയിന്റ് ഡയറക്ടർമാരായ ഫാ. വർഗീസ് കുളമ്പള്ളിൽ, ഫാ. ജോസഫ് പുൽത്തകിടിയേൽ, കാർഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, മഹിളാസമാജ് ജില്ലാ സെക്രട്ടറി പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേൽ, ലോറേഞ്ച് മേഖല പ്രസിഡന്റ് ഷാബോച്ചൻ മുളങ്ങാശേരിൽ, മേഖല സെക്രട്ടറി സെബാസ്റ്റ്യൻ കൈതയ്ക്കൽ, മഹിളാസമാജ് മേഖല പ്രസിഡന്റ് ഏവീസ് കുറുമണ്ണിൽ, ത്രേസ്യാമ്മ ജോർജ്, മാർക്കറ്റിംഗ് സെൽ റീജണൽ മാനേജർ സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4

അസംബ്ലിയിൽ പെരുവന്താനം, പൊൻകുന്നം, വെളിച്ചിയാനി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി കാർഷിക താലൂക്കുകളിലെ ഇൻഫാം, മഹിളാസമാജ് പ്രവർത്തന റിപ്പോർട്ടുകളും വരും വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും അവതരിപ്പിച്ചു.