റബ്ബറിന്റെ താങ്ങുവില 250 രൂപയായി; കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് യു.ഡി.എഫ് സര്‍ക്കാര്‍

റബ്ബറിന്റെ താങ്ങുവില 250 രൂപയായി; കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് യു.ഡി.എഫ് സര്‍ക്കാര്‍

തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയായി ഉയര്‍ത്തി ധനകാര്യ വകുപ്പ് ഉത്തരവിറക്കി. റബ്ബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതിയുടെ ഭാഗമായി താങ്ങുവില 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

Slide 1
Slide 2
Slide 3
Slide 4

റബ്ബര്‍ കൃഷിയുടെ ഉല്‍പാദനച്ചെലവ് ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബ്ബര്‍ ഉല്‍പാദക സംഘടനകളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് നിലവിലുണ്ടായിരുന്ന കിലോഗ്രാമിന് 200 രൂപ എന്ന താങ്ങുവില 250 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Slide 1
Slide 2
Slide 3
Slide 4

2026 ജൂലൈ 3 മുതല്‍ സമര്‍പ്പിക്കുന്ന റബ്ബര്‍ ബില്ലുകള്‍ക്കാണ് പുതിയ താങ്ങുവില ബാധകമാകുക. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന നടപടിയായാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.