അയർക്കുന്നം കുടുംബ ആത്മഹത്യ: ബാങ്ക് സെക്രട്ടറിക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണം..

കോട്ടയം ബ്യൂറോ

അയർക്കുന്നം കുടുംബ ആത്മഹത്യ: ബാങ്ക് സെക്രട്ടറിക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണം..

കോട്ടയം: അയർക്കുന്നത്തിന് സമീപം കൂരോപ്പട പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിനും ഒരു കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിനും പിന്നാലെ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4

കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ ജോസ്നയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ, ബാങ്ക് സെക്രട്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയതായി വിവരം. സംഭവത്തിൽ ജോസ്നയും ഭർത്താവും മകളും മരണമടഞ്ഞപ്പോൾ, മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Slide 1
Slide 2
Slide 3
Slide 4

പ്രാഥമിക വിവരങ്ങൾ പ്രകാരം, മക്കൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയുന്നു.

അതേസമയം, കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി, ജോസ്നയെ ഉപയോഗിച്ച് ചിട്ടിയുടെ പേരിൽ നാട്ടുകാരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സമാഹരിച്ചെന്നും, പിന്നീട് അത് തിരികെ നൽകാൻ കഴിയാതെ വന്ന സാമ്പത്തിക-മാനസിക സമ്മർദമാണ് കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ, ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബാങ്ക് സെക്രട്ടറിയുടെ ഭർത്താവ് പോലീസ് ഉദ്യോഗസ്ഥനാണെന്ന സാഹചര്യത്തിൽ, അന്വേഷണത്തിൽ പൂർണ സുതാര്യത ഉറപ്പാക്കണമെന്നും കുറ്റക്കാർ ആരായാലും നിയമനടപടിക്ക് വിധേയരാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം വ്യക്തമാകൂ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4