ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ബി ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ബി ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കോട്ടയം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും നടന്നു.

Slide 1
Slide 2
Slide 3
Slide 4

ചടങ്ങ് വിനു ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുതിയ ഡിസ്ട്രിക്ട് ഗവർണറായി ജേക്കബ് ജോസഫ് സ്ഥാനമേറ്റു.

Slide 1
Slide 2
Slide 3
Slide 4

ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഗ്രൂപ്പിന്റെ സാരഥിയുമായ വി.പി. നന്ദകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ ചടങ്ങിന് നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ സേവനപദ്ധതികൾക്കും തുടക്കമായി.

മരട്ടിൽപ്പീടിക കൗൺസിൽ ചെയർമാൻ വിന്നി ഫിലിപ്പ്, വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ മാർട്ടിൻ ഫ്രാൻസിസ്, വിമൽ സി. ശേഖർ, കാബിനറ്റ് സെക്രട്ടറി രാജേഷ് ആർ. പിള്ള, അഡ്മിനിസ്ട്രേറ്റർ എം.കെ. ജോസഫ്, പി.എൻ. അശോക് കുമാർ, ആർ. ജയപ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4