ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക ഇന്ന്

ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക ഇന്ന്

കോട്ടയം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ, മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (ചീരംകുളം), പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് (കുമ്പന്താനം) എന്നിവിടങ്ങളിലെ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.

Slide 1
Slide 2
Slide 3
Slide 4

കരട് വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ആഗസ്റ്റ് 5 വരെ ഓൺലൈനായി സമർപ്പിക്കാം.

Slide 1
Slide 2
Slide 3
Slide 4

വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരുടെ പേര് ഒഴിവാക്കുന്നതിനുള്ള ഫോം 5 അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനോടൊപ്പം അതിന്റെ പ്രിന്റൗട്ടിൽ ഒപ്പിട്ട് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ) നേരിട്ടോ തപാൽ മുഖേനയോ നൽകണം.

ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷം ആഗസ്റ്റ് 19ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

Slide 1
Slide 2
Slide 3
Slide 4